കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഫിൻകോർപ്പ് സ്വർണാഭരണ വായ്പാ സേവനം നവീകരിക്കുന്നു. പലിശ നിരക്ക്, എൽ.ടി.വി., അവധി ദിവസങ്ങൾ, കാലാവധി എന്നിവയിലാണ് സമഗ്ര പരിഷ്‌കരണങ്ങൾ ഏർപ്പെടുത്തുന്നത്. സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന തരത്തിലാണ് പുതിയ സേവനങ്ങൾ നൽകുന്നത്.

ഇടപാടുകൾ അനായാസം നടത്താൻ ഉപഭോക്താക്കൾക്ക് എസ്.എം.എസ്. അയയ്ക്കുന്ന സംവിധാനവും പുതിയതായി ഏർപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ പലിശയിൽ ഇനിമുതൽ മാസത്തവണകൾ അടയ്ക്കാനുമാകും.