കൊച്ചി: ചൈനീസ് കാര്‍ കമ്പനിയായ സായിക്ക് മോട്ടോര്‍ കോര്‍പ്പറേഷന്‍, ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഭാഗമായി മലയാളിയായ പി. ബാലേന്ദ്രനെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ ഏറെക്കാലം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു കോന്നി സ്വദേശിയായ ബാലേന്ദ്രന്‍. വാഹന വ്യവസായ രംഗത്ത് ദീര്‍ഘകാലത്തെ പരിചയസമ്പത്തിന് ഉടമയാണ്.
ഇന്ത്യയില്‍ ഉത്പാദനം തുടങ്ങുന്നതിന്റെ ഭാഗമായി സ്വന്തം പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുകയാണ് കമ്പനി. ജനറല്‍ മോട്ടോഴ്‌സിന്റെ വഡോദരയിലെ പ്ലാന്റ് ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 2019-ഓടെ ഇന്ത്യന്‍ വിപണിയില്‍ കാറുകള്‍ ലഭ്യമാക്കാനാണ് സായിക്ക് ലക്ഷ്യമിടുന്നത്. 'മോറീസ് ഗ്യാരേജസ്' (എം.ജി.) എന്ന ബ്രാന്‍ഡില്‍ പരിസ്ഥിതി സൗഹൃദ കാറുകളായിരിക്കും കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക. എം.ജി. മോട്ടോര്‍ ഇന്ത്യ എന്ന കമ്പനിക്ക് കീഴിലായിരിക്കും ഇന്ത്യയിലെ പ്രവര്‍ത്തനം.
2019-ഓടെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ മൂന്നാം സ്ഥാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. ബാലേന്ദ്രനെ എക്‌സിക്യൂട്ടീവ് ഡയറക്ടറാക്കിയതിനു പുറമെ രാജീവ് ചബയെ മാനേജിങ് ഡയറക്ടറായും നിയമിച്ചു.