കൊച്ചി : സോഫ്‌റ്റ്വെയര്‍ സാങ്കേതികത, ഹോസ്​പിറ്റാലിറ്റി ആന്‍ഡ് ട്രാവല്‍ തുടങ്ങിയ മേഖലകളില്‍ സാന്നിധ്യമുള്ള, സിംഗപ്പൂര്‍ ആസ്ഥാനമായ എ.ബി. ഇനീഷ്യേറ്റീവ്‌സ് പുതിയ ആപ്ലിക്കേഷനായ സ്വാപ്പ് കൊച്ചിയില്‍ അവതരിപ്പിക്കുന്നു.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഏറ്റവും ആവശ്യമായ സംരംഭകരുമായി വളരെ എളുപ്പം സംവദിക്കാനുളള അവസരമൊരുക്കുന്ന ആപ്ലിക്കേഷനാണിത്. റെസ്റ്റോറന്റുകള്‍, ഗ്രോസറി സ്റ്റോറുകള്‍, സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, ഡ്രൈ ക്ലീനിംഗ് സ്റ്റോറുകള്‍ തുടങ്ങി ഒട്ടേറെ സംരംഭങ്ങളുമായി ഉപഭോക്താക്കളെ ബന്ധിപ്പിക്കാന്‍ ഈ ആപ്പ് സഹായിക്കും.
വരിക്കാരാകുന്ന ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന നെയിം കാര്‍ഡിലൂടെ സ്വാപ്പിന്റെ മറ്റ് ഉപഭോക്താക്കളോടും ചുറ്റുമുള്ള സംരംഭകരോടും ആശയവിനിമയം നടത്താം.