തിരുവനന്തപുരം: സഹകരണമേഖലയിലെ ആദ്യ ത്രീസ്റ്റാർ ഹോട്ടൽ ‘ദി ടെറസ്’ തമ്പാനൂർ എസ്.എസ്.കോവിൽ റോഡിൽ തുറന്നു.

കോഴിക്കോട് ആസ്ഥാനമായ കേരള ലാൻഡ് റിഫോംസ് ആൻഡ് െഡവലപ്‌മെന്റ് സഹകരണസംഘത്തിന്റെ(ലാഡർ) ഈ ആദ്യ ഹോട്ടൽ സംരംഭം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സഹകരണമേഖലയുടെ പ്രവർത്തനം മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി മുന്നോട്ടുവരുന്ന പ്രസ്ഥാനങ്ങളെ സർക്കാർ സഹായിക്കും.

ബാങ്ക്വറ്റ് ഹാളിന്റെ ഉദ്ഘാടനം വി.എസ്.ശിവകുമാർ എം.എൽ.എ. നിർവഹിച്ചു. ലാഡർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ അധ്യക്ഷനായി. ജനറൽ മാനേജർ കെ.വി.സുരേഷ്ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ജോൺ മുഖ്യാതിഥിയായിരുന്നു. കരകുളം കൃഷ്ണപിള്ള, എം.എസ്.കുമാർ, സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാർ ഡി.പ്രസന്നകുമാരി, ലാഡർ ഡയറക്ടർമാരായ എം.പി.സാജു, എം.വീരാൻകുട്ടി, നഗരസഭാംഗം എം.വി.ജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.

കേരളത്തിലെ വിവിധ നഗരങ്ങളിൽ പാർപ്പിടസമുച്ചയങ്ങൾ, മൾട്ടിപ്ലക്സ് ഉൾപ്പെടെ ഷോപ്പിങ് മാളുകൾ, പഞ്ചനക്ഷത്ര റിസോർട്ട് തുടങ്ങിയ പദ്ധതികൾ ലാഡർ ആരംഭിച്ചിട്ടുണ്ട്.

Content Highlights: hotel the terrace opened in trivandrum