കൊച്ചി: സാമ്പത്തിക വർഷം പകുതി പിന്നിട്ടപ്പോൾ ഹോണ്ട ആക്ടിവ ഇന്ത്യയിലെ വില്പനയിൽ ഒന്നാമതാണെന്ന് കമ്പനി അറിയിച്ചു. ഓരോ മിനിറ്റിലും അഞ്ചു പുതിയ ഉപഭോക്താക്കളെയാണ് കമ്പനിക്ക് ലഭിച്ചത്.

2019 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്ത് 1.39 ലക്ഷം യൂണിറ്റാണ് വിറ്റത്.

പത്ത് പുതിയ പ്രീമിയം സ്റ്റൈൽ അഡീഷനുകളിൽ രണ്ടു നിറങ്ങളിലായി അവതരിപ്പിച്ച ഹോണ്ട 5ജിയും വില്പനയിൽ മുന്നിലായിരുന്നു. ആഭ്യന്തര ടൂവീലർ വ്യവസായത്തിൽ ആക്ടിവയുടെ വില്പന മാത്രം 14 ശതമാനം വരും. സ്കൂട്ടർ വിപണിയിൽ 56 ശതമാനവും ആക്ടിവയുടെ നേതൃത്വത്തിൽ ഹോണ്ട ടൂവീലറുകളാണ്.