രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായി വളർന്ന എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ആദിത്യ പുരി തിങ്കളാഴ്ച വിരമിക്കും. 26 വർഷക്കാലം ബാങ്കിനെ നയിച്ച അദ്ദേഹത്തിന് നന്ദി അറിയിച്ചുകൊണ്ട് ബാങ്കിന്റെ മുംബൈയിലെ ആസ്ഥാന മന്ദിരത്തിൽ വലിയ ഹോർഡിങ് സ്ഥാപിച്ചു.

തിങ്കളാഴ്ച ബാങ്കിന്റെ ഒരു ലക്ഷത്തിലേറെ വരുന്ന ജീവനക്കാർ അദ്ദേഹത്തിന് ഓൺലൈനിലൂടെ യാത്രയയപ്പ് നൽകും.

1994 സെപ്റ്റംബറിലാണ് അദ്ദേഹം എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ എം.ഡി.യായി ചുമതലയേറ്റത്. ഒരു ദിവസം ഈ ബാങ്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായി വളരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ശശിധർ ജഗദീഷനാണ് ബാങ്കിന്റെ പുതിയ സി.ഇ.ഒ.

Content Highlight: HDFC Bank thanks Aditya Puri