കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ കുതിപ്പ്. ശനിയാഴ്ച പവന് 320 രൂപ ഉയർന്ന് 38,720 രൂപയും ഗ്രാമിന് 40 രൂപ കൂടി 4,840 രൂപയായി. വെള്ളിയാഴ്ച പവന് 38,400 രൂപയിലും ഗ്രാമിന് 4,800 രൂപയിലുമാണ് വ്യാപാരം നടന്നത്.

ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില വർധിച്ചത്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പും കോവിഡ് വ്യാപനവുമാണ് സ്വർണവിലയെ സ്വാധീനിച്ചത്.

ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1949.80 ഡോളറാണ് വില.