കൊച്ചി: രാജ്യത്ത് വെള്ളിയാഴ്ചയും ഇന്ധന വിലയിൽ വർധന. പെട്രോൾ ലിറ്ററിന് 29 പൈസ വരെയും ഡീസലിന് 36 പൈസ വരെയുമാണ് വർധിച്ചത്.

കൊച്ചി നഗരത്തിൽ പെട്രോൾ വില ലിറ്ററിന് 29 പൈസ വർധിച്ച് 92.44 രൂപയായി. ഡീസൽ വില 36 പൈസ വർധിച്ച് 87.42 രൂപയായി. ഡൽഹിയിൽ പെട്രോളിന് 92.34 രൂപയും ഡീസലിന് 82.95 രൂപയുമാണ് വെള്ളിയാഴ്ചത്തെ നിരക്ക്.

ഈ മാസം ഇത് എട്ടാം തവണയാണ് രാജ്യത്ത് ഇന്ധന വില വർധിക്കുന്നത്. മേയ് നാലുമുതൽ തുടർച്ചയായി നാല്‌ ദിവസം വില വർധിച്ചു. രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം മേയ് 10 മുതൽ 12 വരെ വില ഉയരുകയായിരുന്നു. വ്യാഴാഴ്ച മാറ്റമില്ലാതെ തുടർന്നെങ്കിലും വെള്ളിയാഴ്ച വീണ്ടും വില വർധിച്ചു.

content highlights: fuel price rise