കൊച്ചി: രാജ്യത്ത് തുടർച്ചയായി മൂന്നാം ദിവസവും ഇന്ധന വിലയിൽ വർധന. വിവിധ നഗരങ്ങളിലായി പെട്രോളിന് 25 പൈസ വരെയും ഡീസലിന് 26 പൈസ വരെയും വർധിച്ചു.

കൊച്ചി നഗരത്തിൽ പെട്രോളിന് 25 പൈസ കൂടി 92.15 രൂപയായി. ഡീസലിന് 26 പൈസ കൂടി 87.06 രൂപയായി. ചൊവ്വാഴ്ച പെട്രോളിന് 91.90 രൂപയും ഡീസലിന് 86.80 രൂപയുമായിരുന്നു വില.

ഡൽഹിയിൽ പെട്രോൾ വില 91.80 രൂപയിൽനിന്ന്‌ 92.05 രൂപയായി. ഡീസലിന് 82.36 രൂപയിൽനിന്ന്‌ 82.61 രൂപയായി വില ഉയർന്നു. മുംബൈയിൽ പെട്രോൾ ലിറ്ററിന് 98.36 രൂപയും ഡീസലിന് 89.75 രൂപയുമാണ് വില. മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ചില നഗരങ്ങളിൽ കൂടി ബുധനാഴ്ച പെട്രോൾ വില 100 കടന്നിട്ടുണ്ട്.