കൊച്ചി: രാജ്യത്ത് ഏറ്റവും കുടുതൽ ഫാസ്ടാഗുകൾ വിതരണം ചെയ്ത് പേടിഎം പേയ്‌മെന്റ്സ് ബാങ്ക്. 30 ലക്ഷം ഫാസ്ടാഗുകൾ തങ്ങൾ വിതരണം ചെയ്തെന്ന് അധികൃതർ അറിയിച്ചു.

മാർച്ചിനു മുമ്പ് 50 ലക്ഷം ഫാസ്ടാഗുകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി 10,000 ജീവനക്കാരെ നിയോഗിച്ചെന്നും അധികൃതർ അറിയിച്ചു.

പ്രത്യേകം വാലറ്റിനു പകരം ഉപയോക്താക്കൾക്ക് പേടിഎം വാലറ്റിൽ നിന്നുതന്നെ ഫാസ്ടാഗുകൾ റീചാർജ് ചെയ്യാൻ കഴിയും. സൗജന്യമായിട്ടാണ് ഇവ തപാലിൽ അയയ്ക്കുന്നത്.