കൊച്ചി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒറ്റ ദിവസംകൊണ്ട് 75,000 കിലോ ഏലയ്ക്ക ലേലം ചെയ്യുന്ന പ്രത്യേക ഇ-ലേലം സ്പൈസസ് ബോർഡ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച നടക്കുന്ന ലേലത്തിൽ ഏലക്കൃഷിക്കാരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഗന്ധവ്യഞ്ജന വ്യാപാരികളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഒന്നിച്ചുകൊണ്ടുവരികയും അവർക്ക്‌ പരസ്പരം വ്യാപാരം നടത്താനാവുന്ന സൗഹൃദ വേദി ഒരുക്കുകയും ചെയ്യുമെന്ന് സ്പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ അറിയിച്ചു. ഇടുക്കി ജില്ലയിലെ പുറ്റടിയിലുള്ള ലേല കേന്ദ്രത്തിലാണ് ഇ-ലേലം നടക്കുക.