: ഓൺലൈൻ ടാക്സി കമ്പനിയായ ‘ഒല ക്യാബ്‌സി’ന്റെ സ്ഥാപകൻ ഭവീഷ് അഗർവാളിന്റെ നേതൃത്വത്തിൽ തുടങ്ങിയ വൈദ്യുത വാഹന കമ്പനിയായ ‘ഒല ഇലക്‌ട്രിക്’ ആദ്യ വാഹനം അവതരിപ്പിച്ചു. ‘ഒല എസ്1’ എന്ന പേരിലുള്ള ഇലക്‌ട്രിക് സ്കൂട്ടറിന് 99,999 രൂപയാണ് എക്സ്-ഷോറൂം വില. ‘എസ്1 പ്രോ’ എന്ന മോഡൽ കൂടിയുണ്ട്. ഇതിന് 1,29,999 രൂപയാണ്. വൈദ്യുത വാഹനങ്ങൾക്ക് സബ്‌സിഡിയുള്ള സംസ്ഥാനങ്ങളിൽ വില കുറയും. 
ഒക്ടോബറിൽ വാഹനങ്ങൾ ഡെലിവറി ചെയ്യാൻ തുടങ്ങും. ഇതിന്റെ ബുക്കിങ് നേരത്തെ തന്നെ തുടങ്ങിയിരുന്നു. എസ്1 വേരിയന്റിന് ഒറ്റ ചാർജിൽ 121 കിലോമീറ്റർ ഓടാനാകും. പരമാവധി വേഗം മണിക്കൂറിൽ 90 കിലോമീറ്ററാണ്. എസ്1 പ്രോ വേരിയന്റിൽ ഒറ്റ ചാർജിൽ 181 കിലോമീറ്റർ ഓടാനാകും. പരമാവധി വേഗം 115 കിലോമീറ്ററും. തമിഴ്‌നാടിലെ കൃഷ്ണഗിരി ജില്ലയിലാണ് ഒല ഇലക്‌ട്രിക്കിന്റെ ഫാക്ടറി.