അത്യാഡംബര സ്പോർട്‌സ് കാർ നിർമാതാക്കളായ ഇറ്റലിയിലെ ‘ലംബോർഗിനി’, കോവിഡ് മഹാമാരിക്കിടയിലും ഇന്ത്യയിൽ ഈ വർഷം റെക്കോഡ് വില്പന ലക്ഷ്യമിടുന്നു. 3.15 കോടി മുതൽ 6.33 കോടി രൂപ വരെ വിലയുള്ള കാറുകളാണ് കമ്പനി ഇന്ത്യയിൽ വിറ്റഴിക്കുന്നത്. 
2019-ൽ മൊത്തം 52 കാറുകളാണ് കമ്പനി ഇന്ത്യയിൽ വിറ്റത്. ഈ വർഷം ആദ്യ പകുതിയിൽ തന്നെ മികച്ച വളർച്ച നേടിയിട്ടുണ്ടെന്ന് ലംബോർഗിനി ഇന്ത്യ മേധാവി ശരദ് അഗർവാൾ പറഞ്ഞു. ഓർഡറുകളുടെ എണ്ണത്തിലും ഡെലിവറികളുടെ എണ്ണത്തിലും ഈ വർഷം ആദ്യ പകുതിയിൽ 2019-ലേതിനെക്കാൾ 20 ശതമാനത്തിലധികമാണ് വളർച്ച. ഇതു നിലനിർത്തിയാൽ 60 യൂണിറ്റുകളിലേറെ ഈ വർഷം വിറ്റഴിക്കാനാകും.