: ബെംഗളൂരു ആസ്ഥാനമായുള്ള ഓൺലൈൻ ടാക്സി സേവന കമ്പനിയായ ‘ഒല കാബ്‌സി’ന്റെ കീഴിൽ ആരംഭിക്കുന്ന ‘ഒല ഇലക്‌ട്രിക് ’ ഉടൻ ഉത്പാദനം ആരംഭിക്കും.
 ഇലക്‌ട്രിക് സ്കൂട്ടറുകൾ ഉത്പാദിപ്പിച്ചുകൊണ്ടാണ് കമ്പനി വൈദ്യുത വാഹന രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. 
തമിഴ്‌നാട്ടിൽ 2,400 കോടി രൂപ മുതൽമുടക്കിൽ തുടങ്ങുന്ന ഈ പദ്ധതി 10,000 പേർക്ക് തൊഴിലവസരമൊരുക്കും. അടുത്ത മാസം ഇലക്‌ട്രിക് സ്കൂട്ടറുകൾക്കായുള്ള പ്രീ ബുക്കിങ് ആരംഭിക്കുമെന്നാണ് സൂചന. 
ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനുമിടയിലാകും വില. ഒലയുടെ മേധാവി ഭാവിഷ് അഗർവാൾ ബെംഗളൂരു നഗരത്തിലൂടെ സ്കൂട്ടറോടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു.