: ചൈനീസ് ശതകോടീശ്വരന്മാരായ ജാക് മാ, സോങ് ഷാൻഷാൻ എന്നിവർ തത്കാലം മാറിനിൽക്കട്ടെ, ഏഷ്യയിലെ ശതകോടീശ്വരന്മാരിൽ ഇന്ത്യക്കാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും മുന്നിലെത്തി.
ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡെക്സ് അനുസരിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകത്തിൽ 12-ാം സ്ഥാനത്താണ്. ഈ വർഷം ഇതുവരെ അദ്ദേഹത്തിന്റെ ആസ്തിയിൽ 762 കോടി ഡോളറിന്റെ വർധനയുണ്ടായി. 8,400 കോടി ഡോളറായാണ് അദ്ദേഹത്തിന്റെ ആസ്തി ഉയർന്നത്. അതായത്, 6.22 ലക്ഷം കോടി രൂപ.
അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനിയുടെ ആസ്തിമൂല്യം 7,700 കോടി ഡോളറായാണ് ഉയർന്നത്. അതായത്, 5.70 ലക്ഷം കോടി രൂപ. ലോക റാങ്കിങ്ങിൽ 14-ാം സ്ഥാനത്താണ് അദ്ദേഹം. ഇരുവരുടെയും കമ്പനികളുടെ ഓഹരി വില കുതിച്ചുയർന്നതാണ് ആസ്തിമൂല്യം ഉയരാൻ സഹായിച്ചത്.