നിഫ്റ്റിയിൽ കഴിഞ്ഞയാഴ്ച 14,756-നു താഴേക്ക് 14,651-14,598-14,467 സപ്പോർട്ടുകളിലേക്കുള്ള യാത്രയാണ് പ്രതീക്ഷിച്ചിരുന്നത്. ഉയർന്ന തലത്തിലെ സമ്മർദ മേഖല 15,044-15,071 ആയും നിശ്ചയിച്ചിരുന്നു. കഴിഞ്ഞയാഴ്ച ആദ്യ വ്യാപാര ദിനങ്ങളിൽ 14,967 വരെ മാത്രമാണ് നിഫ്റ്റിക്ക് ഉയരാനായത്.

പിന്നീട്, 14,756 നഷ്ടപ്പെടുത്തി 14,591 വരെ ഒരവസരത്തിൽ എത്തിച്ചേരുകയും ആഴ്ച അവസാനം 14,677-ൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ആഗോള വിപണികളിൽ ഡൗ ജോൺസും പ്രതീക്ഷിച്ചിരുന്നതുപോലെ 35,039 എന്ന ലക്ഷ്യസ്ഥാനം എത്തുകയും പിന്നീട് അതിനു മുകളിലേക്ക് ക്ലോസ് ചെയ്യാനാവാതെ 33,555 വരെ വളരെ വേഗത്തിൽ തന്നെ കറക്ഷന് വിധേയമാവുകയും ചെയ്തു. ഡൗ ജോൺസ് സൂചികയിൽ 35,039 വരും ദിവസങ്ങളിലും വിലങ്ങുതടിയാവാനുള്ള സാധ്യതയാണ് ഏറെയും.

ഇന്ത്യൻ വിപണിയിൽ വരും ദിനങ്ങളിൽ എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് നോക്കാം. നിഫ്റ്റിയിൽ വരും ദിനങ്ങളിൽ നിലനിർത്തേണ്ട ആദ്യ സപ്പോർട്ട് 14,594-ലേതാണ്. 
ഇതിനു താഴേക്ക് ക്ലോസ് ചെയ്യുന്നത് നിഫ്റ്റിയിൽ കുറെക്കൂടി വലിയ തിരുത്തൽ നടക്കാനുള്ള സാധ്യതയാണ് തുറന്നിടുക. 14,281 ആവും പിന്നെ ആദ്യ സപ്പോർട്ട്. ഇതുകൂടി നഷ്ടപ്പെട്ടാൽ പിന്നെ 14,150-13,650 നിലവാരങ്ങൾ വരെ തിരുത്തൽ നീളാം.

ഇനി മുകളിലേക്കുള്ള സാധ്യതകൾ പരിശോധിക്കാം. 14,768 നിലവാരത്തിനു മുകളിലേക്കുള്ള ക്ലോസിങ് നിഫ്റ്റിയെ ഒരിക്കൽക്കൂടി 15,044-15,071 എന്ന സമ്മർദ രേഖയിലെ നീക്കത്തിനു സഹായിക്കും. പിന്നീട്, 15,071-നു മുകളിൽ ക്ലോസ് ചെയ്യാൻ ഇടയായാൽ 15,172 എന്ന പ്രധാന സമ്മർദ രേഖയാവും നിർണായകമാവുക. 

(പ്രമുഖ ഓഹരി വിദഗ്ദ്ധനും സെബി അംഗീകൃത ഇൻവെസ്റ്റ്മെന്റ്  അഡ്വൈസറുമാണ്  ലേഖകൻ)