: മുൻനിര ഐ.ടി. കമ്പനിയായ കോഗ്നിസന്റിൽ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് വൻതോതിൽ ഉയരുന്നു. 2021 മാർച്ചിൽ അവസാനിച്ച മൂന്നു മാസക്കാലയളവിൽ 21 ശതമാനമാണ് കൊഴിഞ്ഞുപോക്കിന്റെ തോത്. മൊത്തം 15,600 പേരാണ് മൂന്നുമാസം കൊണ്ട്‌ കമ്പനി വിട്ടത്.
ടി.സി.എസിൽ 7.2 ശതമാനവും എച്ച്.സി.എല്ലിൽ 9.9 ശതമാനവും വിപ്രോയിൽ 12.1 ശതമാനവുമാണ് കൊഴിഞ്ഞുപോക്ക്. ഇൻഫോസിസിലാകട്ടെ ഇത് 15 ശതമാനമാണ്.
കൊഴിഞ്ഞുപോക്ക് കൂടിയതോടെ വൻതോതിൽ പുതിയ നിയമനങ്ങൾക്ക് ഒരുങ്ങുകയാണ് കമ്പനി. കാമ്പസ് സെലക്ഷനിലൂടെ 28,000 പേർക്കാണ് പുതുതായി തൊഴിലവസരമൊരുക്കുന്നത്.