കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളിലെ കനറാ ബാങ്ക് ശാഖകളിൽനിന്ന്‌ വിദ്യാഭ്യാസ വായ്പ എടുത്ത കുടിശ്ശികയുള്ളവർക്കായി അദാലത്ത് നടത്തുന്നു. രാവിലെ 10 മുതൽ കനറാ ബാങ്ക് ആരക്കുന്നം (19-ന്), കൂത്താട്ടുകുളം (22-ന്), കോതമംഗലം (21-ന്), മൂവാറ്റുപുഴ (21-ന്), തൊടുപുഴ (22-ന്) ശാഖകളിലും എറണാകുളം ടി.ഡി. റോഡിലുള്ള റീജണൽ ഓഫീസിലും (20-ന്) നടക്കുന്ന അദാലത്തിൽ പങ്കെടുത്ത് വിവിധ കാരണങ്ങളാൽ തിരിച്ചടവ് മുടങ്ങിയവർക്ക് ഇളവുകളോടെ വായ്പ തീർക്കാം. അദാലത്തിൽ നിർദേശിക്കുന്ന തുകയുടെ പത്ത് ശതമാനമെങ്കിലും അന്ന് അടയ്ക്കണം.