കൊച്ചി: പൊതുമേഖലയിലെ കനറാ ബാങ്ക് എം.സി.എൽ.ആർ. അധിഷ്ഠിത വായ്പാ പലിശ നിരക്ക് 0.10 ശതമാനം കുറച്ചു. എല്ലാ കാലാവധിയിലുള്ള വായ്പകൾക്കും നിരക്കിളവ് ബാധകമാണ്. പുതിയ നിരക്ക് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഒരു വർഷക്കാലാവധിയിലുള്ള വായ്പകളുടെ അടിസ്ഥാന നിരക്ക് 7.55 ശതമാനമായി കുറയും.