കൊച്ചി: രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വർഷം (2020-2021) ബാങ്ക് വായ്പയിൽ 5.56 ശതമാനം വർധന രേഖപ്പെടുത്തിയതായി ആർ.ബി.ഐ. റിപ്പോർട്ട്. നിക്ഷേപം 11.4 ശതമാനം വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

വായ്പ 109.51 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. നിക്ഷേപം 151.13 ലക്ഷം കോടി രൂപയിലെത്തി. 2019-2020 സാമ്പത്തിക വർഷം വായ്പകളിൽ 6.1 ശതമാനവും നിക്ഷേപത്തിൽ 7.9 ശതമാനവുമായിരുന്നു വളർച്ച.

2020 ഫെബ്രുവരി മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിൽ ബാങ്കുകളുടെ പലിശ നിരക്കുകളിൽ 1.07 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്.