കൊച്ചി: ബാങ്കുകളുടെ വായ്പയിൽ 7.21 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ജനുവരി 17 വരെയുള്ള രണ്ടാഴ്ച കാലയളവിലെ വായ്പാ വളർച്ച സംബന്ധിച്ച റിപ്പോർട്ടാണിത്. 100.05 ലക്ഷം കോടി രൂപയുടെ വായ്പയാണ് ഇക്കാലയളവിൽ രാജ്യത്തെ ബാങ്കുകൾ നൽകിയത്. ബാങ്കുകളുടെ നിക്ഷേപം 9.51 ശതമാനം വർധിച്ച് 131.26 ലക്ഷം കോടി രൂപയിലെത്തി.