തിരുവനന്തപുരം: കൊറോണ ബാധിച്ച വ്യക്തി എവിടെയെല്ലാം യാത്രചെയ്തിരുന്നുവെന്ന് കണ്ടെത്താൻ മൊബൈൽ ആപ്പുമായി മരിയൻ എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ.
ആറാം സെമസ്റ്റർ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ മെൽവിൻ എബനേസർ, അക്ഷയ് മോഹൻ എന്നിവർ ചേർന്നു നിർമിച്ച മൊബൈൽ ആപ്പിലൂടെ ഓരോ വ്യക്തിയും സഞ്ചരിച്ച സ്ഥലം, സമയം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കാം. ഈ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ഇപ്പോൾ ലഭ്യമാണ്.