കൊച്ചി: പെട്രോനെറ്റ് എൽ.എൻ.ജി. 2019-20 സാമ്പത്തിക വർഷം 2,698 കോടി രൂപ അറ്റാദായം നേടി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക അറ്റാദായമാണ് ഇത്. മുൻ വർഷം 2,155 കോടി രൂപയായിരുന്നു ലാഭം. 2020 ജനുവരി-മാർച്ച് പാദത്തിൽ 359 കോടി രൂപയാണ് അറ്റാദായം.

2019-20-ൽ 928 ടി.ബി.ടി.യു. പ്രകൃതിവാതകമാണ് സംസ്കരിച്ചത്. ഇത് റെക്കോഡാണ്. കൊച്ചി ടെർമിനലിൽനിന്നുള്ള സംസ്കരണം 43 ടി.ബി.ടി.യായി വർധിച്ചു.