കൊച്ചി: ആഭ്യന്തര വിമാന സർവീസ് വീണ്ടും തുടങ്ങിയതോടെ കൊച്ചിയിൽ ഊബറിന്റെ എയർപോർട്ട് സർവീസ് പുനരാരംഭിച്ചു. ഊബർ ഗോ, ഊബർ പ്രീമിയർ, ഊബർ എക്സ്.എൽ. തുടങ്ങിയ സേവനങ്ങളെല്ലാം ലഭ്യമാകും.

സർക്കാരിന്റെ മാർഗ നിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് സേവനം നൽകുക. ഡ്രൈവർമാർക്കും യാത്രക്കാർക്കും നിർബന്ധമുള്ള ഓൺലൈൻ ചെക്‌ലിസ്റ്റ്, ട്രിപ്പിനു മുമ്പേ ഡ്രൈവർമാർക്ക് സെൽഫിയിലൂടെയുള്ള മാസ്ക് പരിശോധന, ഡ്രൈവർമാർക്ക് ബോധവത്കരണം തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.

സുരക്ഷിതമല്ലെന്ന് തോന്നിയാൽ ട്രിപ്പ് കാൻസൽ ചെയ്യാൻ സാധിക്കുന്ന പുതുക്കിയ കാൻസലേഷൻ നയവുമുണ്ട്.