തിരുവനന്തപുരം: പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജിൽ 12-നും 13-നും ’ആയുർവേദ ആൻഡ് യൂറോളജി - എമർജിങ് ട്രൻഡ്‌സ് ഇൻ മാനേജ്‌മെന്റ് ആൻഡ് പ്രിവെൻഷൻ’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തും.
പി.ജി., പിഎച്ച്.ഡി. വിദ്യാർഥികൾക്കായുള്ള പ്രബന്ധ മത്സരവും ബി.എ.എം.എസ്. വിദ്യാർഥികൾക്കുള്ള ക്വിസ് മത്സരവും നടത്തും. ആയുർവേദ / എം.ബി.ബി.എസ്. / പി.ജി./ ഡോക്ടറൽ വിദ്യാർഥികൾക്ക് മുൻകൂറായി രജിസ്റ്റർ ചെയ്യാനും 12-ന് രാവിലെ 9.30 വരെ സ്‌പോട്ടിൽ രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്. വിശദവിവരങ്ങൾ www.pkamc.ac.in എന്ന കോളേജ് വെബ് സൈറ്റിൽ കിട്ടും.