കൊച്ചി: ബ്ലോക്‌ചെയിൻ സാങ്കേതിക വിദഗ്ദ്ധരുടെ സംഗമമായ ‘ബ്ലോക്ഹാഷ് ലൈവ് 2019’ വ്യാഴം, വെള്ളി ദിവസങ്ങളിൽ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കും.

ഹൈപ്പർ ലെഡ്ജർ ഇക്കോ സിസ്റ്റം ഡയറക്ടർ മാർത്താ പിയകാർസ്‌ക ഗിയാറ്റർ, ലിനക്‌സ് ഫൗണ്ടേഷൻ ഹൈപ്പർ ലെഡ്ജർ ഏഷ്യാ പസിഫിക് വൈസ് പ്രസിഡന്റ് ജൂലിയൻ ഗോർഡൻ അടക്കമുള്ള വിദേശ വിദഗ്ദ്ധർ പങ്കെടുക്കും. കേരള ബ്ലോക്‌ചെയിൻ അക്കാദമിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനു മുന്നോടിയായുള്ള ബ്ലോക്ക്ഹാക്ക് മത്സരം ചൊവ്വാഴ്ചയും ബുധനാഴ്ചയും കളമശ്ശേരി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിൽ നടക്കും.