തിരുവനന്തപുരം: സംസ്ഥാന കൈത്തറി വികസന കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന ഹാൻവീവ് ഷോറൂമുകളിൽ ഓണം റിബേറ്റ് വിൽപന തുടങ്ങി. സെപ്റ്റംബർ ഒമ്പതുവരെ 20 ശതമാനം റിബേറ്റ് ലഭിക്കും. പതിവ് ഉത്പന്നങ്ങൾക്കു പുറമേ കോട്ടൺ ലേഡീസ് കുർത്ത, ജന്റ്‌സ് കുർത്ത, പോളികോട്ടൺ ഹാൻഡ് പെയിന്റഡ് - ഹാൻഡ് എംബ്രോയ്ഡറീഡ് ലേഡീസ് ചുരിദാർ മെറ്റീരിയൽ, ലിനൻ ഷർട്ടിങ്, ഹോം ഫർണിഷിങ്, ട്രാവൽ ബെഡ്ഡുകൾ, വിവിധതരം ചെയർ പാഡ്, കുഷ്യനുകൾ, ബെഡ് ഷീറ്റുകൾ, കർട്ടനുകൾ എന്നിവ പുതുതായി ഒരുക്കിയിട്ടുണ്ട്.

വിൽപ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഇ.പി.ജയരാജൻ നിർവഹിച്ചു. ഹാൻവീവ് ചെയർമാൻ കെ.പി.സഹദേവൻ അധ്യക്ഷനായി.