മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം-ടെക്നോളജി സംരംഭമായ 'ജിയോ'യില്‍ മൂലധന സമാഹരണം തുടരുന്നു. ഇത്തവണ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (എ.ഡി.ഐ.എ.) യാണ് നിക്ഷേപവുമായി എത്തുന്നത്. 5,683.50 കോടി രൂപ മുടക്കി 1.16 ശതമാനം ഓഹരികളാണ് അവര്‍ ജിയോ പ്ലാറ്റ്ഫോംസില്‍ സ്വന്തമാക്കുന്നത്.
ഒന്നര മാസത്തിനിടെ എത്തുന്ന എട്ടാമത്തെ നിക്ഷേപമാണ് ഇത്. ഫെയ്സ്ബുക്ക്, സില്‍വര്‍ ലേക്ക് (രണ്ടു തവണ), വിസ്റ്റ ഇക്വിറ്റി, ജനറല്‍ അറ്റ്ലാന്റിക്, കെ.കെ.ആര്‍., മുബാദല, എ.ഡി.ഐ.എ. എന്നിവയില്‍ നിന്നായി ഇതോടെ 97,885.65 കോടി രൂപയാണ് ഇതിനോടകം സമാഹരിച്ചത്. ഈ നിക്ഷേപകര്‍ക്കെല്ലാംകൂടി 21.06 ശതമാനം പങ്കാളിത്തമായി.
Content Highlights: ADIA to invest ₹ 5,683.50 crore in JIO platforms