കൊച്ചി: എസ്.ബി.ഐ. ഭവന വായ്പകൾക്ക് പ്രോസസിങ് ഫീസ് ഇളവ് ഉൾപ്പെടെയുള്ള ‘മൺസൂൺ ധമാക്ക ഓഫർ’ പ്രഖ്യാപിച്ചു. നിലവിലുള്ള 0.40 ശതമാനം പ്രോസസിങ് ഫീസിൽ 100 ശതമാനം ഇളവാണ് ഓഗസ്റ്റ് 31 വരെയുള്ള മൺസൂൺ ധമാക്ക ഓഫർ പ്രകാരം ലഭിക്കുക.

‘യോനോ ആപ്പ്’ വഴിയുള്ള ഭവന വായ്പാ അപേക്ഷകൾക്ക് 0.05 ശതമാനവും വനിതാ വായ്പാ ഉപഭോക്താക്കൾക്ക് അഞ്ചു ശതമാനവും ഇളവ് ലഭിക്കും. 6.70 ശതമാനം മുതലാണ് ഭവന വായ്പകളുടെ പലിശ.