കൊച്ചി: കെ.എൽ.എം. ആക്സിവ ഫിൻവെസ്റ്റ് പൊതു വിപണിയിലൂടെ സമാഹരിച്ച കടപ്പത്രങ്ങളുടെ വിൽപ്പന അവസാനിച്ചു. 150 കോടി രൂപ സമാഹരണ ലക്ഷ്യമിട്ട എൻ.സി.ഡി. പബ്ലിക് ഇഷ്യു ഓവർ സബ്‌സ്‌ക്രൈബ് ചെയ്തു. ഓഹരിയാക്കി മാറ്റാൻ പറ്റാത്ത കടപ്പത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരിൽനിന്ന്‌ ലഭിച്ചത്.

സമാഹരിച്ച തുക സ്വർണപ്പണയത്തിനായും ശാഖകളുടെ എണ്ണം തെക്കേ ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാനും വിനിയോഗിക്കും.