കൊച്ചി: സൗജന്യങ്ങളും ഇളവുകളും സമ്മാനങ്ങളുമായി ബിഗ് ബസാറിന്റെ ‘മഹാബച്ചത്’ വ്യാപാര മേള ഓഗസ്റ്റ് ഒൻപതിന് തുടങ്ങും. ഓഗസ്റ്റ് 15 വരെയാണ് മേള. ഇതിന്റെ മുന്നോടിയായി, 3,000 രൂപയ്ക്ക് ഓഗസ്റ്റ് എട്ട് വരെ മുൻകൂട്ടി ബുക്കു ചെയ്യുന്നവർക്ക് അഞ്ചു കിലോ ആട്ടയും ഒരു കിലോ പരിപ്പും ഒരു കിലോ അരിയും തികച്ചും സൗജന്യമായി ലഭിക്കും.

‘മഹാബച്ചത്’ പ്രീ ബുക്കിങ് ഓഗസ്റ്റ് എട്ടു വരെ തുടരും. എല്ലാ ബിഗ് ബസാർ സ്റ്റോറുകളിലും ആപ്പ് വഴിയും shopbigbazaar.com എന്ന വെബ്‌സൈറ്റിലും പ്രീ ബുക്കിങ് ചെയ്യാം. മുൻകൂട്ടി ബുക്കു ചെയ്യുന്നവർക്ക് 3,000 രൂപയുടെ ഇ-ഗിഫ്റ്റ് വൗച്ചർ ലഭിക്കും.