കൊച്ചി: ഫാക്ട് അതിവേഗ വളർച്ചയുടെ പാതയിലാണെന്ന് ചെയർമാനും എം.ഡി.യുമായ കിഷോർ രങ്ത. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ.എം.എ.) ‘സി.ഇ. ഒ.മാരുമായി കൂടിക്കാഴ്ച’ സീരീസിന്റെ ഭാഗമായി തുടങ്ങിയ ചർച്ചാ പരമ്പരയിൽ കെ.എം.എ. സി.ഇ.ഒ. ഫോറം ചെയർമാനും ഗുജറാത്ത് നയരാ റിഫൈനറി തലവനുമായ പ്രസാദ് പണിക്കറുമായുള്ള സംവാദത്തിനിടെയാണ് കിഷോർ രങ്ത ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

എല്ലാവരെയും പരമാവധി ചേർത്തുനിർത്താനും ഒന്നിച്ചു പോകാനും ശ്രമിക്കുന്നതിനാലാണ് ഫാക്ടിന് കോവിഡ്കാലത്തും വലിയ ലാഭം കൊയ്യാൻ സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം തീരുമാനങ്ങളെല്ലാം വളരെ വേഗത്തിൽ സ്വീകരിക്കണമെന്നതാണ് നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.