ഷൊർണൂർ: കേരള കലാമണ്ഡലം കല്പിതസർവകലാശാലാ വിദ്യാർഥികൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽക്യാമ്പ്‌ നടത്തി. ചെറുതുരുത്തി പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽകോളേജ്‌ ആൻഡ്‌ ഹോസ്പിറ്റൽ സംഘടിപ്പിച്ച ക്യാമ്പ്‌ കലാമണ്ഡലം വൈസ്‌ ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്‌ഘാടനംചെയ്തു. ചടങ്ങിൽ കോളേജ്‌ ഡയറക്ടർ സന്ധ്യ മണ്ണത്ത്‌ മുഖ്യാതിഥിയായി. വി. അച്യുതാനന്ദൻ (അക്കാദമിക്‌ കോ-ഓർഡിനേറ്റർ), കരിയന്നൂർ നാരായണൻ നമ്പൂതിരി, അഖില, ഡോ. ശാലിനി പി. എന്നിവർ സംസാരിച്ചു. അഞ്ഞൂറോളം വിദ്യാർഥികളെ പരിശോധിച്ചു. സൗജന്യമായി മരുന്നും നൽകി.