മഞ്ചേരി: ഷോപ്പിങ് അനുഭവങ്ങൾക്ക് പുത്തനുണർവേകാൻ റഷീദ് സീനത്ത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള നവീകരിച്ച പുതിയ ടെക്സ്‌െറ്റെൽ ഷോപ്പിങ് മാൾ മഞ്ചേരിയിൽ ഒരുങ്ങുന്നു. ബ്രാൻഡഡ് റെഡിമെയ്ഡ് ഷോപ്പുകൾ, സൂപ്പർമാർക്കറ്റ്, ഫാൻസി ആൻഡ് ഫൂട്ട് വെയർ, ഗെയിം സോൺ, ഫുഡ് കോർട്ട്, ബ്യൂട്ടി പാർലർ, െബ്രെെഡൽ ഡിസൈനർ സ്റ്റുഡിയോ, ഫർണിഷിങ് വേൾഡ്, മിനി കോൺഫറൻസ് ഹാൾ എന്നിവ ഒരു മേൽക്കൂരയ്ക്കുകീഴിലായി തയ്യാറാകുന്നു.

പുതിയ മാൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി 70 ശതമാനം വരെ ഓഫറുകളോടെ മുഴുവൻ സ്റ്റോക്കിന്റെയും വിൽപ്പന റഷീദ് സീനത്തിൽ ആരംഭിച്ചു. പുതുമയും വെെവിധ്യവും ഒത്തുചേരുന്ന വസ്ത്രങ്ങളുടെ വലിയ കളക്‌ഷനാണ് റഷീദ് സീനത്തിലുള്ളത്. വസ്ത്രവ്യാപാരരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള റഷീദ് സീനത്തിന്റെ പുതിയ സംരഭം മഞ്ചേരിയുടെ വാണിജ്യമേഖലയ്ക്ക് പുതുവഴി തുറക്കും.