കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ ഇമ്മാനുവൽ സിൽക്സിൽ നവീകരണത്തിന്റെ ഭാഗമായി ‌30 മുതൽ സ്റ്റോക്ക്‌ ക്ലിയറൻസ്‌ സെയിൽ നടത്തും. 50 ശതമാനം ഡിസ്കൗണ്ട്‌ ലഭിക്കും. കസ്റ്റമർക്ക്‌ കാണിച്ചുകൊടുക്കുമ്പോൾ പൊടിപിടിച്ചതും ഉലഞ്ഞതും സെറ്റുകൾ നഷ്ടപ്പെട്ടതും സീസണിൽ സ്റ്റോക്ക്‌ കൂടുതൽ വന്നതുമായ തുണിത്തരങ്ങളാണ്‌ ക്ലിയറൻസ്‌ സെയിലിലൂടെ വിറ്റഴിക്കുന്നത്‌. സാരികൾ, കിഡ്‌സ്‌വെയർ, ലേഡീസ്‌ വെയർ, ജന്റ്‌സ്‌ വെയർ, ബെഡ്‌ഷീറ്റ്‌, ഹാൻഡ്‌ലൂം തുടങ്ങിയവ ലഭ്യമാണ്‌. പട്ടുസാരികൾക്ക്‌ മാത്രമായി പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്‌. ഫ്ലാറ്റ്‌ 50ശതമാനം, ഫ്ലാറ്റ്‌ 70ശതമാനം എന്നിങ്ങനെ രണ്ട്‌ വ്യത്യസ്ത ഓഫറുകളാണ്‌ ക്ലിയറൻസ്‌ സെയിലിൽ ഒരുക്കുന്നത്‌. ഏതാനും ദിവസത്തേക്ക്‌ കാഞ്ഞങ്ങാട്‌ ഷോറൂമിൽ മാത്രമായിരിക്കും ക്ലിയറൻസ്‌ സെയിൽ നടത്തുന്നത്‌.