കൊച്ചി: ഭീമ ജുവൽസ് 96-ാമത് ആനിവേഴ്‌സറിയുടെ ഭാഗമായ ‘ഭീമ സൂപ്പർ സർപ്രൈസ് ഓഫർ’ അവതരിപ്പിച്ചു. നവംബർ 16 വരെയാണ് ഓഫർ.
സ്വർണത്തിലും വജ്രത്തിലും വെള്ളിയിലും നിരവധി ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, ഓരോ പർച്ചേസിനും ഇൻസ്റ്റന്റ് സർപ്രൈസ് സമ്മാനങ്ങളും ഗിഫ്റ്റ് കൂപ്പണുകളും ഒരുക്കിയിട്ടുണ്ട്.
ലക്കി ഡ്രോയിലൂടെ ഒരു കിലോ വരെ സ്വർണ നാണയങ്ങൾ ഉപഭോക്തകൾക്ക് നേടാം. ബമ്പർ ലക്കി ഡ്രോയിലൂടെ 21 കിയ സോണെറ്റ്, ഹ്യുണ്ടായി വെന്യു കാറുകളും 76 ഹോണ്ട സ്കൂട്ടറുകളും നേടാനാകും.
എല്ലാ വർഷവും ഒരാഴ്ച നീണ്ടുനിൽക്കുന്നതാണ് വാർഷിക ഓഫറുകൾ. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത്തവണ മൂന്നാഴ്ച നീളുന്നതാണ് ഓഫറുകളെന്ന് ഭീമ ജുവൽസ് ചെയർമാൻ ബിന്ദു മാധവ് പറഞ്ഞു.