കൊച്ചി: കാപ്പി കയറ്റുമതിയിൽ കേരളം മൂന്നാമത്. കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽനിന്ന് മൊത്തം 6.9 കോടി ഡോളർ മൂല്യമുള്ള കാപ്പിയാണ് കയറ്റുമതി ചെയ്തത്. ഇത് രാജ്യത്തെ മൊത്തം കയറ്റുമതിയുടെ പത്ത് ശതമാനം വരുമെന്നും മൺസൂൺ മലബാർ കാപ്പിയുടെ ജനപ്രീതി വർധിച്ചിട്ടുണ്ടെന്നും ആഗോള ട്രേഡ് ഫിനാൻസ് കമ്പനിയായ ‘ഡ്രിപ് കാപിറ്റൽ’ നടത്തിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.