കൊച്ചി: ഐ.ഡി.എഫ്.സി. മ്യൂച്വൽ ഫണ്ട് ആദ്യത്തെ അന്താരാഷ്ട്ര ഫണ്ടായ ഐ.ഡി.എഫ്.സി. യു.എസ്. ഇക്വിറ്റി ഫണ്ട് ആരംഭിച്ചു. വിദേശ മ്യൂച്വൽ ഫണ്ട് സ്കീം/യു.എസ്. ഇക്വിറ്റി സെക്യൂരിറ്റീസിൽ നിക്ഷേപിക്കുന്ന എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിൽ യൂണിറ്റുകളായി/ഷെയറുകളായി നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് ഫണ്ട് ഓഫ് ഫണ്ടാണിത്. ഓഗസ്റ്റ് 12 വരെയാണ് ഫണ്ട് ഓഫർ.