കൊച്ചി: പരിസ്ഥിതി, ആരോഗ്യം, സുരക്ഷ (ഇ.എച്ച്.എസ്.) എന്നീ വിഭാഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളിലൊന്നായ മാൻ കാൻകോറിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ (സി.ഐ.ഐ.) ബഹുമതി. ദേശീയതലത്തിൽ സി.ഐ.ഐ. നടത്തിയ മത്സരത്തിലാണ് കൊച്ചി ആസ്ഥാനമായ മാൻ കാൻകോർ സ്വർണം കരസ്ഥമാക്കിയത്. ജീവനക്കാർ, ഉപഭോക്താക്കൾ തുടങ്ങി കമ്പനിയുമായി ബന്ധപ്പെട്ട എല്ലാവരുമായി സഹകരിച്ചാണ് കമ്പനി ഈ നേട്ടം കൈവരിച്ചതെന്ന് മാൻ കാൻകോർ സി.ഇ.ഒ.യും ഡയറക്ടറുമായ ജീമോൻ കോര പറഞ്ഞു.