മണ്ണാർക്കാട്: തൃശ്ശൂർ സീനിയർ ചേംബറിന്റെ കർമശ്രേഷ്‌ഠ അവാർഡ് ഡോ. കെ.എ. കമ്മാപ്പയ്‌ക്ക് ലഭിച്ചു. സീനിയർ ചേംബറും ലീജിയൻ ന്യൂറോസിങ്ക് ബെംഗളൂരുവും സംയുക്തമായി ഏർപ്പെടുത്തിയ അവാർഡിനാണ് മണ്ണാർക്കാട് അൽമ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. കെ.എ. കമ്മാപ്പ അർഹനായത്.

തൃശ്ശൂർ ഹയാത്ത് ഹോട്ടലിൽനടന്ന ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പി.യിൽനിന്ന്‌ അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. ഫാ. ഡേവിഡ് ചിറമേൽ, ഗുരുവായൂർതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.