കൊച്ചി: പതഞ്ജലി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭക്ഷ്യയെണ്ണ കമ്പനിയായ ‘രുചി സോയ ഇൻഡസ്ട്രീസ്’, ഫോളോ-ഓൺ പബ്ലിക് ഓഫറിലൂടെ (എഫ്.പി.ഒ.) 4,300 കോടി രൂപയുടെ മൂലധന സമാഹരണം നടത്തുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഓഹരി വില്പനയുണ്ടാകും.

വായ്പാ പ്രതിസന്ധിയെ തുടർന്ന് പാപ്പരത്ത നടപടികളിലേക്ക് നീങ്ങിയ രുചി സോയയെ 2019-ലാണ് ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഏറ്റെടുത്തത്. വായ്പാ ബാധ്യത കുറയ്ക്കാനും പ്രവർത്തന മൂലധനത്തിനുമാണ് ഓഹരി വില്പനയിലൂടെ സമാഹരിക്കുന്ന തുകയിൽ നല്ലൊരു പങ്കും വിനിയോഗിക്കുക.