ചിറ്റില്ലഞ്ചേരി: ഒാണത്തിന് മിൽമ ഉത്‌പന്നങ്ങളുടെ കോമ്പോ കിറ്റുമായി മലബാർ മേഖലാ യൂണിയൻ. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലയിലെ ക്ഷീരസംഘങ്ങളിലൂടെയാണ് ഓണക്കിറ്റുകൾ വിൽപ്പനക്കെത്തിക്കുന്നത്.

പാലട മിക്‌സ്, സേമിയപ്പായസം മിക്‌സ്, മിൽമ നെയ്യ്, പേഡ, നെയ് ബിസ്‌ക്കറ്റ്, മിൽമ ഡിലൈറ്റ്, ഗോൾഡൻ മിൽക്ക്, ഗോൾഡൻ മിൽക്ക് മിക്‌സ് എന്നിവയടങ്ങുന്ന 406 രൂപ വിലവരുന്ന ഉത്‌പന്നങ്ങൾ 300 രൂപയ്ക്കാണ് നൽകുക. കിറ്റുകൾ ആവശ്യമുള്ള സംഘങ്ങൾ അതത് ജില്ലകളിലെ പി.ആൻഡ്‌.ഓഫീസുമായി ബന്ധപ്പെടണമെന്ന് മേഖലാ യൂണിയൻ മാനേജിങ് ഡയറക്ടർ അറിയിച്ചു.