പാലക്കാട് : മലബാർ ഗോൾഡ് ആൻഡ്‌ ഡയമണ്ട്സിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിങ്‌ സൗകര്യങ്ങളോടെ നവീകരിച്ച പാലക്കാട്ടെ ഷോറൂം മന്ത്രി എ.കെ. ബാലൻ വെർച്വൽ പ്ലാറ്റ്‌ഫോം വഴി ഉദ്ഘാടനം ചെയ്തു. വി.കെ. ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എ.എ, പാലക്കാട് മുനിസിപ്പൽ ചെയർപേഴ്‌സൺ കെ. പ്രിയാ അജയൻ, വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ്, വാർഡ് കൗൺസിലർ കെ. സജോ ജോൺ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ്‌ ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ്‌ ഡയറക്ടർ ഒ. അഷർ, കോർപ്പറേറ്റ് റീജണൽ ഹെഡ് വി.എസ്. ഷഫീഖ്, ഷോറൂം ഹെഡ് എം.പി. ജാഫർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

ഉപഭോക്താക്കൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിങ്‌ അനുഭവം പ്രദാനം ചെയ്യുന്നതിനുമായാണ് പാലക്കാട് ജി.ബി. റോഡിലുള്ള മലബാർ ഗോൾഡ് ആൻഡ്‌ ഡയമണ്ട്സ് ഷോറൂം നവീകരിച്ചത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ‘ആർട്ടിസ്ട്രി ഷോ’ എന്ന പേരിൽ ബ്രാൻഡഡ് ആഭരണങ്ങളുടെ പ്രദർശനവും വിൽപ്പനയും ആരംംഭിച്ചു. മാർച്ച് 14-വരെ നടക്കുന്ന ഷോയിൽ ആകർഷകമായ ഡിസൈനുകളിൽ സ്വർണത്തിലും ഡയമണ്ടിലും മറ്റ് അമൂല്യ രത്നങ്ങളിലും തീർത്ത അതിമനോഹര ആഭരണങ്ങൾ മിതമായ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരം ഉപഭോക്താക്കൾക്ക് ലഭിക്കും.

പാലക്കാട്ടെ ഷോറൂമിൽ ഉപഭോക്താക്കൾക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിങ്‌ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.