കൊച്ചി: കോവിഡ്-19 പശ്ചാത്തലത്തിൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങ (എം.എസ്.എം.ഇ.) ളെ സഹായിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ ലഘൂകരിക്കണമെന്ന് നിർദേശം. ഇത്തരം ആനുകൂല്യങ്ങളുടെ വിതരണം നിരീക്ഷിക്കുന്നതിനായുള്ള ഉന്നതാധികാര കമ്മിറ്റിയിൽ സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനാണ് (കെ.എസ്.എസ്.ഐ.എ.) ഈ നിർദേശം മുന്നോട്ടുവെച്ചത്.
നിർദേശങ്ങൾ
* കെ.എസ്.ഐ.ഡി.സി., കിൻഫ്ര, കെ.എഫ്.സി. എന്നിവ സംരംഭകർക്ക് നൽകുന്ന വായ്പകളുടെ പലിശ നിരക്ക് ഒൻപത് ശതമാനത്തിൽനിന്ന് 7.5-8 ശതമാനമായി കുറയ്ക്കണം.
* വ്യവസായ ഭദ്രത പദ്ധതി പ്രകാരം എടുത്ത വായ്പകളുടെ പലിശയിന്മേൽ സർക്കാർ നൽകുന്ന താങ്ങുപലിശ പരമാവധി 30,000 രൂപയാണ്. ടൂറിസം വകുപ്പ് പ്രഖ്യാപിച്ചതു പോലെ ഒരു വർഷം എടുക്കുന്ന വായ്പയ്ക്ക് 50 ശതമാനം താങ്ങുപലിശ നൽകണം.
* വായ്പകളുടെ മൊറട്ടോറിയം ഒരു വർഷമായി നീട്ടണം.