കൊച്ചി: സ്വർണപ്പണയത്തിന് ‘സൂപ്പർ ഓഫറു’മായി മുത്തൂറ്റ് മിനി. 6.5 ശതമാനം പലിശനിരക്കിൽ പരമാവധി തുകയ്ക്ക് സ്വർണ വായ്പയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഒരു ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനം പ്രഖ്യാപിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കുകളിൽ ഒന്നാണിതെന്ന് അധികൃതർ അവകാശപ്പെടുന്നു.

കോവിഡ് മഹാമാരി ഉയർത്തിയിരിക്കുന്ന അനിശ്ചിതത്വം മറികടക്കുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ ഉപഭോക്താക്കൾക്ക് വായ്പ ലഭ്യമാക്കി അവരുടെ സാമ്പത്തിക ആവശ്യം നിറവേറ്റുന്നതിനായാണ് സൂപ്പർ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.