കൊച്ചി: ദക്ഷിണേന്ത്യയിലെ പ്ലാന്റർമാരുടെ കൂട്ടായ്മയായ ‘ഉപാസി’യുടെ പുതിയ പ്രസിഡന്റായി എം.പി. ചെറിയാൻ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട്ടെ കൊട്ടനാട് പ്ലാന്റേഷൻസ്, നിലമ്പൂർ റബ്ബർ കമ്പനി എന്നിവയുടെ മാനേജിങ് ഡയറക്ടറാണ് തോട്ടം മേഖലയിൽ 31 വർഷത്തെ പ്രവർത്തന പരിചയമുള്ള അദ്ദേഹം.

2008-09 കാലയളവിൽ ‘അസോസിയേഷൻ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരള’യുടെ ചെയർമാനായിരുന്നു. കർണാടകത്തിൽനിന്നുള്ള ജെഫ്രി റെബല്ലോയാണ് ഉപാസിയുടെ പുതിയ വൈസ് പ്രസിഡന്റ്.