കൊച്ചി: നിക്ഷേപ സേവന രംഗത്തെ മുൻനിര കമ്പനിയായ ‘ജിയോജിത്’ 2021 ജൂലായ്-ഓഗസ്റ്റ് പാദത്തിൽ 40.47 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ 33.28 കോടിയെക്കാൾ 22 ശതമാനം വളർച്ച. മൊത്ത വരുമാനം 17 ശതമാനം ഉയർന്ന് 127.24 കോടി രൂപയിലെത്തി.

ആറു മാസക്കാലയളവിലെ അറ്റാദായം 78.86 കോടി രൂപയായും വരുമാനം 248.21 കോടി രൂപയായും ഉയർന്നു.

നിലവിൽ 11 ലക്ഷത്തിലധികം ഇടപാടുകാരുള്ള കമ്പനി, 61,000 കോടി രൂപയുടെ നിക്ഷേപക ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്.