കൊച്ചി: പൊതുമേഖലയിലെ ‘ഇന്ത്യൻ ബാങ്കി’ന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായി അശ്വനി കുമാർ ചുമതലയേറ്റു. മുംബൈയിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പി.എൻ.ബി.) ചീഫ് ജനറൽ മാനേജരായിരുന്നു അദ്ദേഹം.

ഇതിനു മുൻപ് ബാങ്ക് ഓഫ് ബറോഡ, കോർപ്പറേഷൻ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നിവയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാർട്ടേഡ്‌ അക്കൗണ്ടന്റ് കൂടിയായ അശ്വനി കുമാർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സിൽ സർട്ടിഫൈഡ് അംഗം കൂടിയാണ്.