പാലക്കാട്: ഫർണീച്ചർ മാനുഫാക്ചേഴ്സ് ആൻഡ്‌ മർച്ചന്റ്സ്‌ വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ടോമി പുലിക്കാട്ടിനെയും ജനറൽ സെക്രട്ടറിയായി ഷാജി മൻഹറിനെയും ഖജാൻജിയായി ബൈജു രാജേന്ദ്രനെയും തിരഞ്ഞെടുത്തു. തൃശ്ശൂർ പേൾ റീജൻസിയിൽച്ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് തിരഞ്ഞെടുത്തത്. അഹമ്മദ് പേങ്ങാടൻ, സഹജൻ എം.ഇ., ഷാജഹാൻ കല്ലുവരമ്പിൽ, ജലീൽ വലിയകത്ത് (വൈസ് പ്രസിഡന്റ്), പ്രസീത്, ബിജുപൗലോസ്, ഷാഫി നാലപ്പാട്, മൻസൂർ (സെക്ര.) എന്നിവരാണ് മറ്റ് ഭാരവാഹികൾ. കെ.കെ.എസ്. നായർ മുഖ്യ വരണാധികാരിയായിരുന്നു. ടോമി പുലിക്കാട്ടിൽ അധ്യക്ഷതവഹിച്ചു. നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.