കോട്ടയ്കൽ: നീറ്റ് ഉൾപ്പെടെ വിവിധ പ്രവേശനപ്പരീക്ഷകളിൽ കോട്ടയ്ക്കൽ യൂണിവേഴ്സലിന്‌ മികച്ച നേട്ടം. നീറ്റ് പരീക്ഷയിൽ പാങ്ങ് ചന്തപ്പറമ്പ് സ്വദേശി അബ്ദുൽ ഷൂക്കൂർ അഖിലേന്ത്യാതലത്തിൽ 111-ാം റാങ്ക് നേടി. 115 പേർ 600-നുമുകളിൽ സ്കോർ നേടി എം.ബി.ബി.എസിന് യോഗ്യരായി. ഫാർമസി പ്രവേശനപ്പരീക്ഷയിൽ മമ്പാട്ടുമൂല സ്വദേശി മുബീനുൽ ഹഖ് പതിമൂന്നാം റാങ്ക് നേടി. മൈസൂർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് പരീക്ഷയിൽ തിരൂർ സ്വദേശി ആഷിഖ് മുസ്തഫയും, ഐ.ഐ.ടി.കളിലെ അണ്ടർ ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ (യുസീഡ്) പരീക്ഷയിൽ വേങ്ങര കൂരിയാട് സ്വദേശി അനൂഫ് പി.കെ.യും ഒന്നാം റാങ്ക് നേടി.

ആഗ്രഹിച്ച സ്കോറോ റാങ്കോ ലഭിക്കാത്തവർക്കുവേണ്ടി ആരംഭിക്കുന്ന റിപ്പീറ്റേഴ്‌സ് റീ-റിപ്പീറ്റേഴ്‌സ് നീറ്റ് റിസൾട്ട് ആഫ്റ്റർ ബാച്ചുകൾ ഡിസംബർ ഒന്നിന്‌ തുടങ്ങും. നീറ്റ് സ്കോർ 400 മുതൽ 450 വരെ നേടിയവർക്ക് 10,000 രൂപ സ്കോളർഷിപ്പും 450-നുമേൽ സ്കോർ നേടിയവർക്ക് മുഴുവൻ കോഴ്‌സ് ഫീയിളവും 500-നുമേൽ നേടിയവർക്ക് മുഴുവൻ കോഴ്‌സ് ഫീയിളവും ഹോസ്റ്റൽ ഫീയിളവും നൽകുന്നു. ഓൺലൈനായോ നേരിട്ടോ ചേരാം. വെബ്‌സൈറ്റ് www.universalinstitute.in, ഫോൺ: 04832743657, 9895165807, 9037232411, 7034031009.